എയര്‍ ഏഷ്യയില്‍ യാത്ര ചെയ്യൂ... സൌജന്യമായി കബാലി കാണാം!

രജനീകാന്തിന്റെ പുതിയ ചിത്രം കബാലിയുടെ ഔദ്യോഗിക എയര്‍ലൈന്‍ പാര്‍ട്ണറായി എയര്‍ ഏഷ്യ കരാറൊപ്പിട്ടു

ചെന്നൈ| സജിത്ത്| Last Modified ഞായര്‍, 19 ജൂണ്‍ 2016 (12:21 IST)
രജനീകാന്തിന്റെ പുതിയ ചിത്രം കബാലിയുടെ ഔദ്യോഗിക എയര്‍ലൈന്‍ പാര്‍ട്ണറായി എയര്‍ ഏഷ്യ കരാറൊപ്പിട്ടു. ചിത്രം റിലീസ് ചെയ്യുന്ന ജൂലൈ 15-ന് ആരാധകര്‍ക്കായി പ്രത്യേകം സര്‍വ്വീസ് നടത്താനും എയര്‍ ഏഷ്യ തീരുമാനിച്ചു. എയര്‍ ഏഷ്യ അധികൃതര്‍ തന്നെയാണ് പത്രക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

ചിത്രത്തിലെ ഏതാനും സ്വീക്വന്‍സുകളില്‍ എയര്‍ ഏഷ്യയുടെ എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചിട്ടുണ്ടെന്നും എയര്‍ ഏഷ്യയുടെ ഇന്ത്യ വക്താവ് അറിയിച്ചു. രജനീകാന്ത് ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയ ചിത്രമാണിതെന്നും രജനി ആരാധകര്‍ക്കായി പല പദ്ധതികളാണ് എയര്‍ ഏഷ്യ തയ്യാറാക്കിയിരിക്കുന്നതെന്നും കബാലിയുടെ നിര്‍മ്മാതാവ് കലൈപുലി എസ് താണു പ്രതികരിച്ചു.

കബാലിയുടെ റിലീസ് ദിനത്തില്‍ രാവിലെ 06.10 ന് ബംഗളൂരുവില്‍ നിന്നും തിരിക്കുന്ന പ്രത്യേക വിമാനം 07.10 ന് ചെന്നൈയിലെത്തും. വൈകിട്ട് ഏഴു മണിക്ക് ചെന്നൈയില്‍ നിന്നും തിരിച്ച് പുറപ്പെടുന്ന വിമാനം എട്ടുമണിക്ക് ബംഗളൂരുവിലിറങ്ങും. ഈ യാത്രക്കാര്‍ 7860 രൂപയാണ് യാത്രയ്ക്കായി അടക്കേണ്ടത്. ഇതില്‍ കബാലിയുടെ സിനിമാ ടിക്കറ്റ്, ഭക്ഷണം, തിരിച്ചുവരാനുള്ള ടിക്കറ്റ്, ഓഡിയോ സിഡി എന്നിവ ഉള്‍പ്പെടും. കബാലി സിനിമയുടെ ആദ്യ ദിനം മാത്രമായിരിക്കും ഈ സ്‌പെഷല്‍ ഫ്‌ളൈറ്റ് യാത്ര.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :