ദേശീയ വിമാന സര്‍വീസായ എയര്‍ഇന്ത്യക്ക് യു.എന്‍.പരിസ്ഥിതി അവാര്‍ഡ് ലഭിച്ചു.
യുഎന്‍ഇപിയുമായി ചേര്‍ന്ന് നടത്തുന്ന പദ്ധതിയടക്കം ഓസോണ്‍ പാളിയെ സംരക്ഷിക്കാന്‍ എയര്‍ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ക്കാണ് അവാര്‍ഡ്. ഇതിനു പുറമെ ഊര്‍ജ്ജ,വന വിഭവങ്ങളുടെ സംരക്ഷണത്തിനും എയര്‍ഇന്ത്യ മുന്‍കൈ എടുക്കുന്നുണ്ട്. ആഗോള താപനത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളിലും എയര്‍ഇന്ത്യ ഭാഗമാണ്.
1932 ലാണ് എയര്‍ഇന്ത്യ സ്ഥാപിതമായത്. മുംബൈയാണ് എയര്‍ഇന്ത്യയുടെ ആസ്ഥാനം. വി.തുളസിദാസാണ് ഇപ്പോഴത്തെ ചെയര്മാന്.