എന്റെ മകന്‍ നിരപരാധിയാണ്: സെറീനാ വഹാബ്

മുംബൈ| WEBDUNIA|
PTI
PTI
നടി ജിയാ ഖാന്റെ ആത്മഹത്യാക്കേസില്‍ അറസ്റ്റിലായ സൂരജ് പഞ്ചോളിയ്ക്ക് പിന്തുണയുമായി അമ്മ സെറീനാ വഹാബ്.

“ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുണ്ട്. എന്റെ മകന്‍ നിരപരാധിയാണെന്ന് എനിക്കറിയാം. അവന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. പൊലീസ് അവനെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടപ്പോള്‍ എന്റെ ഹൃദയം വേദനിച്ചു”- സെറീന പറഞ്ഞു.

22 കാരനായ സൂരജിനെ തിങ്കളാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നടി ജിയാ ഖാന്‍ ജൂണ്‍ മൂന്നിനാണ് മുംബൈ ജൂഹുവിലെ വീട്ടില്‍ തൂങ്ങിമരിച്ചത്. ഈ വര്‍ഷം ആദ്യം ജിയ അബോര്‍ഷന് വിധേയയായിട്ടുണ്ടെന്ന് അവരുടെ ഡോക്ടര്‍ സ്ഥിരീകരിച്ചിരുന്നു. സൂരജുമായുള്ള ബന്ധം വഷളായതാണ് ജിയയുടെ ആത്മഹത്യയ്ക്ക് കാരണം എന്നാണ് കരുതപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :