എട്ടുവയസ്സുകാരിയെ ചപ്പാത്തിക്കോല്‍ കൊണ്ട്‌ അടിച്ചുകൊന്ന പിതാവ് പൊലീസ് പിടിയില്‍

ബാഗ്ലൂര്‍‍| WEBDUNIA| Last Modified ഞായര്‍, 28 ജൂലൈ 2013 (15:02 IST)
PRO
എട്ടുവയസ്സുകാരിയെ ചപ്പാത്തിക്കോല്‍ കൊണ്ട്‌ അടിച്ചുകൊന്ന പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു‍. നേഹ സിംഗ് എന്ന ബാലികയെയാണ് പിതാവ്‌ സത്യനാരായണ സിംഗിനെ (45) ബേട്രായനപുര പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

നേഹയുടെ അമ്മ ആശ 2006ല്‍ ജീവനൊടുക്കുകയായിരുന്നു. സ്‌ത്രീധനപീഡനവും ആത്മഹത്യാപ്രേരണയും ആരോപിച്ചു സത്യനാരായണയ്ക്കെതിരെ കേസ്‌ ഉണ്ടായിരുന്നെങ്കിലും കോടതി വിട്ടയച്ചു. ഇയാള്‍ വീണ്ടും വിവാഹം കഴിച്ചതിനെത്തുടര്‍ന്നു നേഹ ഷിമോഗയില്‍ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമായിരുന്നു താമസം.

സത്യാനാരായണ കഴിഞ്ഞ മാസം ബാംഗൂരിലേക്കു കൂട്ടിക്കൊണ്ടുവന്നെങ്കിലും നേഹ രണ്ടാനമ്മയ്ക്കൊപ്പം ജീവിക്കാന്‍ ഇഷ്ടപ്പെടാതെ ഷിമോഗയിലേക്കു മടങ്ങണമെന്നു വാശിപിടിച്ചിരുന്നു. ഇതിന്റെ പേരിലുള്ള മര്‍ദനത്തിലാണു കുട്ടി കൊല്ലപ്പെട്ടതെന്നു പൊലീസ്‌ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :