എടിഎം സൌകര്യങ്ങള്‍ പരിഷ്കരിക്കണമെന്ന് ആര്‍‌ബി‌ഐ

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
എടിഎം സൌകര്യങ്ങള്‍ പരിഷ്കരിക്കണമെന്ന് ആര്‍‌ബി‌ഐ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രാധാനമായും എടിഎം കൗണ്ടറില്‍ പണം ലഭ്യമല്ലാതെ വരുമ്പോള്‍ അത് ഉപഭോക്താവിനെ അറിയിക്കാനുള്ള സൌകര്യം ഒരുക്കണമെന്നാണ് ആര്‍‌ബി‌ഐ നിര്‍ദ്ദേശം നല്‍കിയത്.

പലപ്പോഴും ഉപഭോക്താവിന് എടിഎം കൗണ്ടറുകളില്‍ എത്തി പണം എടുക്കാന്‍ നോക്കുമ്പോഴാണ് പണം ഇല്ലാത്ത കാര്യം മനസിലാവുന്നത്. ഈ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ എടിഎം ഇടപാട് കേന്ദ്രങ്ങളില്‍ പണം തീര്‍ന്നാല്‍ അത് അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് ആര്‍‌ബി‌ഐ പറയുന്നത്.

പണം പിന്‍വലിയ്ക്കാന്‍ ഉപഭോക്താവ് ഒരുങ്ങുന്നതിന് മുന്‍പ് തന്നെ പണം ഇല്ലെന്ന വിവരം അറിയിക്കണമെന്നാണ് ആര്‍‌ബി‌ഐ പറയുന്നത്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് റിസര്‍വ്വ് ബാങ്ക് ഇത്തരത്തിലുള്ള പദ്ധതികള്‍ക്കായുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്.

എടിഎമ്മുകളില്‍ ഉപഭോക്താവിന്റെ പരാതികള്‍ പരിഗണിക്കുന്നതിനായിട്ടുള്ള സംവിധാനം ഏര്‍പ്പെടുത്താനും ഉദ്ദേശിയ്ക്കുന്നുണ്ട്. പരാതികള്‍ പരിഹരിക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ ഉപഭോക്താവിന്‍റെ പേര് വിവരം സഹിതം രേഖപ്പെടുത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറത്തക്ക തരത്തിലാണ് സൌകര്യങ്ങള്‍ ഒരുക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :