എഎപിയുടെ നിര്‍ണായകയോഗം ഇന്ന്, കെജ് രിവാള്‍ പങ്കെടുക്കില്ല

ന്യൂഡല്‍ഹി| JOYS JOY| Last Modified ബുധന്‍, 4 മാര്‍ച്ച് 2015 (09:42 IST)
ചേരിതിരിഞ്ഞുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെ ആം ആദ് മി പാര്‍ട്ടിയുടെ ദേശീയ നിര്‍വ്വാഹകസമിതിയോഗം ഇന്ന് ചേരുന്നു.
ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ് രിവാള്‍ യോഗത്തില്‍ പങ്കെടുക്കില്ല. അതേസമയം, കെജ് രിവാള്‍
പക്ഷവുമായി ഇടഞ്ഞു നില്‍ക്കുന്ന യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും യോഗത്തില്‍ പങ്കെടുക്കും.

അസുഖബാധിതനായ കെജ് രിവാളിന് വ്യാഴാഴ്ച മുതല്‍ ബംഗളൂരുവില്‍ പത്തുദിവസത്തെ പ്രകൃതിചികിത്സ തുടങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് ബുധനാഴ്ചത്തെ യോഗത്തില്‍ നിന്ന് കെജ് രിവാള്‍ വിട്ടുനില്‍ക്കുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

പാര്‍ട്ടിയില്‍ സമീപകാലത്തുണ്ടായ പ്രശ്‌നങ്ങള്‍ തന്നെ വേദനിപ്പിക്കുന്നതായി കെജ് രിവാള്‍ ചൊവ്വാഴ്ച ട്വിറ്ററില്‍ കുറിച്ചിരുന്നു. ഡല്‍ഹി ജനത പാര്‍ട്ടിയില്‍ അര്‍പ്പിച്ച വിശ്വാസത്തോടുള്ള വഞ്ചനയാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ഇതിനിടെ, തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതായി യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും വ്യക്തമാക്കി. കെജ് രിവാള്‍ കണ്‍വീനര്‍സ്ഥാനത്ത് തുടരണമെന്ന് അഭിപ്രായപ്പെട്ട ഇരുവരും നേതൃത്വത്തെച്ചൊല്ലിയല്ല, പാര്‍ട്ടിയിലെ പ്രവര്‍ത്തനശൈലിയിലെ പിഴവുകളാണ് തങ്ങള്‍ ചൂണ്ടിക്കാട്ടിയതെന്നാണ് പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :