മഞ്ചേശ്വരം എംഎല്‍എയും സിപിഎം നേതാവുമായ സിഎച്ച് കുഞ്ഞമ്പുവിന്‍റെ മകളെയും സുഹൃത്തിനേയും തടഞ്ഞുവെക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌ത കേസില്‍ ശ്രീരാമസേന പ്രവര്‍ത്തകരെന്ന് കരുതുന്ന രണ്ട് പേരെ പോലീസ് ശനിയാഴ്ച അറസ്‌റ്റുചെയ്‌തു.
ശ്രീരാമസേന പ്രവര്‍ത്തകരെന്ന് കരുതുന്ന പ്രകാശ്, രാജേഷ് എന്നീ രണ്ട് ബസ് ജീവനക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും കൂടുതല്‍ പേരെ ഉടന്‍ അറസ്റ്റുചെയ്യുമെന്നും മംഗലാപുരം ഐജി എഎം പ്രസാദ് പറഞ്ഞു.
സിഎച്ച് കുഞ്ഞമ്പുവിന്‍റെ മകളും മംഗലാപുരം സെന്‍റ് അലോഷ്യസ് കോളേജിലെ വിദ്യാര്‍ത്ഥിനിയുമായ ശ്രുതിയെയും സഹപാഠിയുടെ സഹോദരനായ സുഹൃത്തിനേയും ഇന്നലെയാണ് മംഗലാപുരത്ത് ശ്രീരാമസേന പ്രവര്‍ത്തകര്‍ ബസ്സില്‍ നിന്ന് പിടിച്ചിറക്കി കൊണ്ടുപോകുകയും മര്‍ദ്ദിക്കുകയും ചെയ്തത്.