എ ടി എം വാന്‍ കവര്‍ച്ച: ഒരാള്‍ പിടിയില്‍

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ഡല്‍ഹിയില്‍ എ ടി എം വാന്‍ കൊള്ളയടിച്ച സംഭവത്തില്‍ ഒരാള്‍ പിടിയിലായി. ഒന്നരക്കോടി രൂപ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധമുണ്ടെന്ന്‌ സംശയിക്കുന്ന നാലു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

ഫരീദാബാദിലെ സംഘമാണ്‌ എടിഎം കൊള്ളയ്ക്കു പിന്നിലെന്ന്‌ സൂചന ലഭിച്ചിട്ടുണ്ട്‌. ശനിയാഴ്ച രാവിലെ പൊലീസ്‌ നടത്തിയ അന്വേഷണത്തിനിടെ ഖിര്‍കി ഗ്രാമത്തില്‍ നിന്ന് പണം സൂക്ഷിച്ചിരുന്ന രണ്ടു ഒഴിഞ്ഞ പെട്ടികള്‍ കണ്ടെടുത്തിരുന്നു. ഐ സി ഐ സി ബാങ്കില്‍ നിന്ന് അഞ്ചുകോടി രൂപയുമായി പോകുകയായിരുന്ന വാന്‍ ആണ് വെള്ളിയാഴ്ച ഉച്ചയോടെ കാറിലെത്തിയ സംഘം സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവച്ചശേഷം തട്ടിക്കൊണ്ട് പോയത്.

നാലുപേരാണ്‌ അക്രമിസംഘത്തിലുണ്ടായിരുന്നത്‌. ഹരിയാന രജിസ്ട്രേഷനിലുള്ള എച്ച്‌ആര്‍ 26 എക്യു 0051 നമ്പറിലുള്ള കാറിലാണ്‌ അക്രമിസംഘം എത്തിയത്‌. ഇതു പിന്നീട്‌ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. വെടിയേറ്റ സുരക്ഷാഭടനെ അതീവഗുരുതരാവസ്ഥയില്‍ എഐഎംഎസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :