അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് ഉമാഭാരതി മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശില്‍ നിന്ന് ജനവിധി തേടാനാണ് അവര്‍ ആലോചിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലാണു ഇനി തന്റെ ശ്രദ്ധയെന്ന് അവര്‍ വ്യക്തമാക്കിക്കഴിഞ്ഞു.
നിലവില്‍ ചാര്‍ഖാരി മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായ ഉമ ഹമിര്‍പുര്‍ ലോക്സഭാ സീറ്റാണ് നോട്ടമിട്ടിരിക്കുന്നത്. മുമ്പ് മധ്യപ്രദേശില്‍ നിന്ന് മത്സരിച്ച് ലോക്സഭയില്‍ എത്തിയ അവര്‍ വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്നു.
യുപി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉമയുടെ സാന്നിദ്ധ്യം ബി ജെ പിക്ക് നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല.