ഉത്തരേന്ത്യയില്‍ അതിശൈത്യത്തില്‍ 100 മരണം

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 4 ജനുവരി 2010 (12:16 IST)
ഉത്തരേന്ത്യയില്‍ തുടരുന്ന അതിശൈത്യത്തില്‍ മരിച്ചവരുടെ എണ്ണം 100 ആയി. തണുപ്പ് കാലാവസ്ഥ ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിച്ചത് യുപിയിലാണ്. യുപിയില്‍ 72 പേര്‍ ഇതിനോടകം മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇവിടെ 16 പേരാണ് മരണത്തിനു കീഴടങ്ങിയത്.

സിം‌ലയില്‍ ഞായറാഴ്ചയാണ് സീസണിലെ ആദ്യ മഞ്ഞുവീഴ്ച ഉണ്ടായത്. രാവിലെ തുടങ്ങിയ മഞ്ഞുവീഴ്ച വൈകുന്നേരമായപ്പോഴേക്കും 10 സെന്റീമീറ്റര്‍ കടന്നു. അടുത്ത രണ്ട് ദിവസവും ഇവിടെ മഞ്ഞുവീഴ്ചയുണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

ശ്രീനഗറില്‍ ഞായറാഴ്ചത്തെ ഏറ്റവും കുറഞ്ഞ താപനില -1 ഡിഗ്രി സെല്‍‌ഷ്യസായിരുന്നു. അമൃത്സറില്‍ 3 ഡിഗ്രിയായിരുന്നു ഏറ്റവും കുറഞ്ഞ താ‍പനില. ഡല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലും മൂടല്‍മഞ്ഞ് ഗതാഗത തടസ്സം സൃഷ്ടിച്ചു. ഞായറാഴ്ച പെയ്ത മഴ ഡല്‍ഹി നഗരത്തിലെ താപനില വീണ്ടും കുറച്ചു.

ഞായറാഴ്ച ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടില്ല എങ്കിലും ആഗ്രയിലെ താജ്മഹല്‍ മഞ്ഞില്‍ പൊതിഞ്ഞ നിലയിലായിരുന്നു. പഞ്ചാബിലൂടെയും ഹരിയാനയിലൂടെയും കടന്നു പോവുന്ന ട്രെയിനുകള്‍ മൂടല്‍മഞ്ഞ് കാരണം താമസിച്ചു. ബീഹാറിലെ സ്ഥിതിയും മറിച്ചായിരുന്നില്ല. ഇവിടെ മൃഗശാലയില്‍ ഹീറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് മൃഗങ്ങള്‍ക്ക് ചൂട് നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :