ഉത്തരാഖണ്ഡ് മുഖ്യമന്ത്രി എം എല്‍ എമാര്‍ക്ക് പണം വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്; സര്‍ക്കാര്‍ കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്ന് വിമതര്‍

കോണ്‍ഗ്രസിന് പുതിയ തലവേദനായി ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്ത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് എം എല്‍ എമാര്‍ക്ക് പണം വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങളാണ് വിമത എം എല്‍ എമാര്‍ പുറത്തു വിട്ടിരിക്കുന്നത്. തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ആര

ഡെറാഡൂണ്‍| rahul balan| Last Modified ശനി, 26 മാര്‍ച്ച് 2016 (14:49 IST)
കോണ്‍ഗ്രസിന് പുതിയ തലവേദനായി ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്ത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് എം എല്‍ എമാര്‍ക്ക് പണം വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങളാണ് വിമത എം എല്‍ എമാര്‍ പുറത്തു വിട്ടിരിക്കുന്നത്. തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ആരോപണം സര്‍ക്കാരിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്.

സര്‍ക്കാര്‍ വീഴാതിരിക്കാന്‍ മുഖ്യമന്ത്രി കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്ന് വിമത എം എല്‍ എമാര്‍ ആരോപിച്ചു. തങ്ങള്‍ക്ക് വധഭീഷണിയുണ്ടെന്നും സുരക്ഷ നല്‍കണമെന്നും വിമത എം എല്‍ എമാര്‍ ആവശ്യപ്പെട്ടു.

അതേസമയം ഒളിക്യാമറാ ദൃശ്യങ്ങള്‍ വ്യാജമാണെന്ന് മുഖ്യമന്ത്രി ഹരീഷ് റാവത്ത് പ്രതികരിച്ചു. പുറത്തു വന്ന ഒളിക്യാമറാ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :