ഇന്ത്യയില്‍ ആക്രമണം നടത്താന്‍ തയ്യാറായി ഐ എസ്; ലക്ഷ്യം ഗോവയെന്ന് റിപ്പോര്‍ട്ട്

യൂറോപ്യന്‍ രാജ്യങ്ങളിലെ ആക്രമണങ്ങള്‍ക്കു പിന്നാലെ ഐ എസ് ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഐ എസ് ഏറ്റവും കൂടുതല്‍ ഉന്നം വെക്കുന്നത് ഗോവയെയാണെന്ന് ഭീകരപ്രവര്‍ത്തനമാരോപിച്ച് പിടികുടിയവരില്‍ നിന്നും വിവരം ലഭിച്ചതായി എന്‍

പനാജി, ഐ എസ്, ഇന്ത്യ Panaji, IS, India
പനാജി| rahul balan| Last Modified ശനി, 26 മാര്‍ച്ച് 2016 (11:34 IST)
യൂറോപ്യന്‍ രാജ്യങ്ങളിലെ ആക്രമണങ്ങള്‍ക്കു പിന്നാലെ ഐ എസ് ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഐ എസ് ഏറ്റവും കൂടുതല്‍ ഉന്നം വെക്കുന്നത് ഗോവയെയാണെന്ന് ഭീകരപ്രവര്‍ത്തനമാരോപിച്ച് പിടികുടിയവരില്‍ നിന്നും വിവരം ലഭിച്ചതായി എന്‍ഫോഴ്സ്മെന്‍റ് വിഭാഗം അറിച്ചു.

ആഗോളതലത്തില്‍ ശ്രദ്ധ നേടാനും പടിഞ്ഞാറന്‍ ഏഷ്യക്കാരുടെ സദാചാര ബോധം വര്‍ദ്ധിപ്പിക്കാനുമാണ് ഐ എസ് വിദേശ ടൂറിസ്റ്റുകളെയും ഇന്ത്യന്‍ സൈനികരെയും അക്രമിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനുവെണ്ടി പ്രത്യേകം പോരാളികള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്നും എന്‍ഫോഴ്സ്മെന്‍റ് അറിയിച്ചു.

വിദേശ ടൂറിസ്റ്റുകളുടെ കാര്യത്തില്‍ വന്‍ വര്‍ദ്ദനവുണ്ടായ 2014ല്‍ ആക്രമണം നടത്താന്‍ ഐ എസ് പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ നാല് മാസത്തിനിടയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഐ എസ് ഭീകരരെന്ന് സംശയിച്ച 24 പേരെ ഇന്ത്യന്‍ ഏജന്‍സികള്‍ പിടികൂടിയിരുന്നു. ഹരിദ്വാറിലുള്‍പ്പെടെ ബോംബ് സ്ഫോടനത്തിന് പദ്ധതിയിട്ടെന്ന് ആരോപിക്കപ്പെടുന്ന അഞ്ച് പേരും ഇതില്‍ ഉള്‍പ്പെടും. ഇന്ത്യയില്‍ നിന്ന് നിരവധി പേര്‍ ഐ എസിനായി സിറിയയിലും ഇറാഖിലും ഐ എസിനായി യുദ്ധം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതില്‍ ആറുപേര്‍ മരിച്ചതായാണ് കണക്കാക്കപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :