ഇന്ത്യയിലെ ആദ്യ വനിത സര്‍വ്വകലാശാലയ്ക്ക് അനുമതി

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
രാജ്യത്ത് ആദ്യമായി വനിതകള്‍ക്ക് മാത്രമായുള്ള സര്‍വ്വകലാശാലയ്ക്ക് അനുമതി നല്‍കി. ഉന്നത വിദ്യാഭ്യാസ ഗവേണ മേഖലയില്‍ വനിതകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നേടാന്‍ വനിതാ സര്‍വ്വകലാശാലയ്ക്ക് കേന്ദ്ര മന്ത്രി സഭയാണ് അനുമതി നല്‍കിയത്.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ സര്‍വ്വകലാശാല ബില്‍ അവതരിപ്പിക്കും. സര്‍വ്വകലാശാലയുടെ നിര്‍മാണത്തിനായി 500 കോടി രൂപ അനുവദിക്കാനും ധാരണയായി. ഇന്ത്യയിലെ ആദ്യ വനിതാ സര്‍വ്വകലാശാല റായ് ബറേലിയിലായിരിക്കും ആരംഭിക്കുക. ഇന്ദിരാഗാന്ധിയുടെ പേരിലായിരിക്കും സര്‍വ്വകലാശാല നാമകരണം ചെയ്യുക.

രാജീവ് ഗാന്ധിയുടെ പേരില്‍ റായ് ബറേലിയില്‍ മറ്റൊരു സര്‍വ്വകലാശാല ആരംഭിക്കുന്നതിനും കേന്ദ്രമന്ത്രിസഭയുടെ അനുമതി ലഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :