ഇന്ത്യന്‍ സൈനികര്‍ക്ക് ഇനിമുതല്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ; കരാറില്‍ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു

സൈനിക മേഖലയിലെ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമായി ഇനി മുതല്‍ സൈനികര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നല്‍കും. 50,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വാങ്ങുന്നതിനുള്ള കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചതോടെ സൈനികരുടെ ഏറെക്കാലത്തെ ആവശ്യമാണ് നടപ്പിലാകാന്

ന്യൂഡൽഹി, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, ടാറ്റാ Newdelhi, Bullet Proof Jacket
ന്യൂഡൽഹി| rahul balan| Last Modified വ്യാഴം, 31 മാര്‍ച്ച് 2016 (12:35 IST)
സൈനിക മേഖലയിലെ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമായി ഇനി മുതല്‍ സൈനികര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നല്‍കും. 50,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വാങ്ങുന്നതിനുള്ള കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചതോടെ സൈനികരുടെ ഏറെക്കാലത്തെ ആവശ്യമാണ് നടപ്പിലാകാന്‍ പോകുന്നത്. അതേസമയം, ഇന്ത്യന്‍ സൈന്യത്തിന് നിലവില്‍ 3,53,765 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളാണ് ആവശ്യമായി ഉള്ളത്. ഇതിൽ 50,000 മാത്രമാണ് ഇപ്പോള്‍ ലഭിക്കുക. ഓഗസ്റ്റ് മുതൽ ജാക്കറ്റുകൾ വിതരണം ചെയ്തു തുടങ്ങുമെന്നാണ് അറിയുന്നത്.

ഇപ്പോള്‍ സൈന്യം ഉപയോഗിക്കുന്ന ബുള്ളറ്റ് പ്രൂഫുകള്‍ വളരെ കനമുള്ളതും മോശം സാഹചര്യത്തിലുള്ളതുമാണ്. ഇക്കാരണത്താലാണ് ഇവ മാറ്റുന്നതിന് മന്ത്രാലയം തീരുമാനിച്ചത്.
പുതിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ കനം കുറഞ്ഞതും, തല, കഴുത്ത്, നെഞ്ച്, വയർ, കാലുകൾ തുടങ്ങിയവയെല്ലാം സംരക്ഷിക്കാവുന്ന തരത്തിലുള്ളവയാണ്. ടാറ്റാ ഗ്രൂപ്പിന്റെ അനുബന്ധ കമ്പനിയായ ടാറ്റാ അഡ്വാൻസ്‍ഡ് മെറ്റീരിയൽസാണ് ബുള്ളറ്റ് പ്രൂഫുകൾ നിർമ്മിച്ചു നൽകുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :