ഇന്ത്യന്‍ അതിര്‍ത്തികള്‍ സുരക്ഷിതം: ചിദംബരം

WEBDUNIA| Last Modified വ്യാഴം, 26 ഫെബ്രുവരി 2009 (15:11 IST)
ന്യൂഡല്‍ഹി: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി സുരക്ഷിതമാണെന്ന് ആഭ്യന്തര മന്ത്രി പി ചിദംബരം. അതിര്‍ത്തിയില്‍ അരക്ഷിതാവസ്ഥയില്ലെന്നും ചിദംബരം പറഞ്ഞു. ബംഗ്ലാദേശില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ സൈനിക കലാപം ഗ്രാമങ്ങളിലേയ്ക്കും പടരുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ആഭ്യന്തരമന്ത്രിയുടെ വിശദീകരണം.

നമ്മുടെ അതിര്‍ത്തികള്‍ സുരക്ഷിതമാണ്. അതിര്‍ത്തി രക്ഷാസേന അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ബംഗ്ലാദേശിലെ സൈനിക കലാപം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് വ്യാപിക്കുമെന്ന് കരുതുന്നില്ല. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഭീഷണിയൊന്നും നിലനില്‍ക്കുന്നില്ലെന്നും ചിദംബരം പറഞ്ഞു.

സ്വാത് മേഖലയില്‍ പാകിസ്ഥാനും താലിബാനും ചേര്‍ന്ന് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ ഇന്ത്യക്കും ദക്ഷിണേഷ്യയ്ക്കാകെയും ആശങ്ക ഉണ്ടാക്കുന്നതാണെന്നും ചിദംബരം പറഞ്ഞു.

ബംഗ്ലാദേശിലെ സൈനിക കലാപം ആ രാജ്യത്തിന്‍റെ ആഭ്യന്തര കാര്യമാണെന്ന് വിദേശകാര്യമന്ത്രി പ്രണാബ് മുഖര്‍ജി നേരത്തെ വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :