ഇന്ത്യക്കെതിരെ വികസിത രാജ്യങ്ങളുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 1 ജനുവരി 2010 (09:50 IST)
ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നവര്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് യുഎസ്, ബ്രിട്ടണ്‍, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ പൌരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഭീകരാക്രമണം നടക്കാന്‍ ഏറ്റവുമധികം സാധ്യതയുള്ള രാജ്യമെന്ന നിലയിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇന്ത്യയില്‍ വിദേശികള്‍ സ്ഥിരമായി എത്താറുള്ള ഇടങ്ങളില്‍ ഭീകരര്‍ ആക്രമണ പദ്ധതിയൊരുക്കുന്നതായുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യുഎസ് മുന്നറിയിപ്പ്. ഇന്ത്യയിലെവിടെയും ഭീകരാക്രമണ സാധ്യതയുണ്ടെന്നാണ് ഓസ്ട്രേലിയയുടെ മുന്നറിയിപ്പ്.

അതേസമയം, സന്ദര്‍ശിക്കുന്ന പൌരന്മാര്‍ ഭീകരാക്രമണത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് കാനഡയും ഇന്ത്യയില്‍ പാശ്ചാത്യര്‍ക്ക് നേരെ ഭാവിയിലും ആക്രമണം ഉണ്ടായേക്കാമെന്ന് ബ്രിട്ടനും മുന്നറിയിപ്പ് നല്‍കുന്നു.

എന്നാല്‍, പുതുവര്‍ഷപ്പിറവിക്ക് തൊട്ടുമുമ്പ് വന്ന ഈ മുന്നറിയിപ്പുകളെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തള്ളിക്കളഞ്ഞു. ഇന്ത്യന്‍ വിസ നിയന്ത്രണ ചട്ടങ്ങള്‍ക്ക് തിരിച്ചടിയെന്നോണമാണ് വികസ്വര രാജ്യങ്ങള്‍ യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ കരുതുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :