ഇന്ത്യക്കാരനെ യുഎസില്‍ വെടിവച്ചുകൊന്നു

വാഷിംഗ്ടണ്‍| WEBDUNIA|
യുഎസില്‍ ഡെട്രോയിറ്റിനടുത്തുള്ള വിശ്രമകേന്ദ്രത്തില്‍ വച്ച് ഒരു ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറെ കൊള്ളയടിച്ച ശേഷം അഞ്ചംഗ സംഘം വെടിവച്ചുകൊന്നു. ആന്ധ്രയിലെ ചിറ്റൂര്‍ സ്വദേശിയായ വെങ്കട സുബ്ബ റെഡ്ഡി കട്ടമഞ്ചി (35) ആണ് കൊല്ലപ്പെട്ടത്. വെങ്കടിന് ഒപ്പമുണ്ടായിരുന്ന യുവതിയുടെ കാമുകനാണ് കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്.

ബുധനാഴ്ച വെളുപ്പിന് രന്റ് മണിയോടെ ഡെട്രോയിറ്റിനു സമീപമുള്ള സൌത്ത്‌ഫീല്‍ഡില്‍ വച്ചായിരുന്നു കൊലപാതകം നടന്നതെന്ന് തെലുഗു അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ വക്താക്കള്‍ പറയുന്നു. കൊലപാതകസംഘത്തിലെ അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

വെങ്കട റെഡ്ഡിക്ക് ഒപ്പമുണ്ടായിരുന്ന മെക്സിക്കന്‍ യുവതിയുടെ കാമുകന്‍ ഉള്‍പ്പെട്ട സംഘമാണ് കൊലപാതകം നടത്തിയത്. 23 കാരിയായ യുവതിയെ ഒരു ഡേറ്റിംഗ് സൈറ്റിലൂടെയാണ് വെങ്കട് പരിചയപ്പെടുന്നത്. ‘വെന്‍ഡീസ്‘ റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ഇരുവരും ‘ഈസ് റെസ്റ്റ്‘ മോട്ടലിലേക്ക് വന്നു കയറുമ്പോഴാണ് ആക്രമണത്തിനിരയായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :