ഇന്ത്യ-ബംഗ്ലാദേശ് ഇരട്ടപാസ്‌പോര്‍ട്ട് അവസാനിപ്പിച്ചു

ഇംഫാല്‍| WEBDUNIA|
PTI
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അനുവദിച്ചിരുന്ന ഇന്ത്യ-ബംഗ്ലാദേശ് ഇരട്ടപാസ്‌പോര്‍ട്ട് നിര്‍ത്തി. ഐബി.പി എന്ന ചുരുക്കപ്പേരിലുള്ള ഇത്തരം പാസ്‌പോര്‍ട്ടുകള്‍ നവംബര്‍ 30 മുതല്‍ അനുവദിക്കില്ലെന്ന് സംസ്ഥാനങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചു.

ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും ആയുധം, മയക്കുമരുന്ന് എന്നിവ കടത്താനും ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതായി കണ്ടതിനെ തുടര്‍ന്നാണ് നിരോധനം. ജനവരി 28-ന് ഇതുസംബന്ധിച്ച് ഇന്ത്യ-ബംഗ്ലാദേശ് ചര്‍ച്ച നടന്നിരുന്നു.

ബംഗ്ലാദേശില്‍ നിന്ന് 1971-ലെ കലാപകാലത്ത് രണ്ടു കോടി ആളുകളെങ്കിലും ഇന്ത്യയിലേക്ക് എത്തിയതായാണ് കണക്കാക്കുന്നത്. ഇവരുടെ കുടുംബ ബന്ധങ്ങള്‍ പലതും ഇരുരാജ്യങ്ങള്‍ക്കും ഇടയിലാണ്. നിലവിലുള്ള പാസ്‌പോര്‍ട്ടുകള്‍ കാലാവധി തീരുംവരെ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

വടക്കുകിഴക്കന്‍ മേഖലയിലെ എട്ടു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബംഗ്ലാദേശില്‍ പോയി വരാന്‍ 1972 മുതല്‍ ഏര്‍പ്പെടുത്തിയതാണ് ഇരട്ട പാസ്‌പോര്‍ട്ട് സംവിധാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :