ലോക്ബാല്‍ ബില്‍ സംബന്ധിച്ച് ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത് ജനങ്ങളുടെ വിജയമാണെന്ന് അണ്ണാ ഹസാരെ. എന്നാല്‍, യുദ്ധം പാകുതി മാത്രമേ ജയിച്ചിട്ടുള്ളുവെന്നും ഹസാരെ പറഞ്ഞു.
അണ്ണാ ഹസാരെയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടു പാര്‍ലമെന്റ് പാസാക്കിയ പ്രമേയത്തിന്റെ പകര്‍പ്പും അതുസംബന്ധിച്ച പ്രധാനമന്ത്രിയുടെ കത്തും കേന്ദ്രമന്ത്രി വിലാസ് റാവു ദേശ്‌മുഖില്‍നിന്ന് ഏറ്റുവാങ്ങിയശേഷം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഹസാരെ.
സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുയും പിന്തുണയ്‌ക്കുകയും ചെയ്‌ത ജനങ്ങളെ അദ്ദേഹം നന്ദി അറിയിച്ചു. ലോക്‌പാല്‍ കൊണ്ടുവരുന്നതു സംബന്ധിച്ചു മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പാസാക്കാന്‍ പിന്തുണച്ച എല്ലാ എം പിമാരെയും ഹസാരെ അഭിനന്ദിച്ചു.