ഇഡ്‌ലിയും സാമ്പാറും വെറും ഭക്ഷണമല്ല, ഇന്ത്യയിലെ ഏറ്റവും മികച്ച ഭക്ഷണം!

ചെന്നൈ| WEBDUNIA|
PRO
PRO
വീട്ടില്‍ ഇഡ്‌ലിയും സാമ്പാറും കാണുമ്പോള്‍ ഇനി മുഖം തിരിക്കേണ്ട്. കാരണം ഇവ വെറും ഭക്ഷണമല്ല, ഇന്ത്യയിലെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണമെന്ന് പഠനറിപ്പോര്‍ട്ട്. ഇന്ത്യയിലെ പ്രഭാത ഭക്ഷണങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നാല് മെട്രോ നഗരങ്ങളിലാണ് പഠനം നടത്തിയത്. മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇഡ്‌ലിയും സാമ്പാറും ഇന്ത്യയിലെ മികച്ച പ്രഭാത ഭക്ഷണമായി തിരഞ്ഞെടുക്കപ്പെട്ടത്.

എട്ട് മുതല്‍ നാല്‍പത് വയസുവരെയുള്ളവരില്‍ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 3600 പേരിലാണ് പഠനം നടത്തിയത്. പഠന പ്രകാരം മൂന്ന് ഇഡ്‌ലിയും സാമ്പാറുമാണ് ഏറ്റവും മികച്ച പ്രഭാതഭക്ഷണം. മുംബൈയില്‍ 79% പേരും പോഷകമില്ലാത്ത പ്രഭാതഭക്ഷണം കഴിക്കാത്തവരാണ്. ഡല്‍ഹിയില്‍ ഇത് 76 ശതമാനവും കൊല്‍ക്കത്തയില്‍ ഇത് 75 ശതമാനവുമാണ്. എന്നാല്‍ ചെന്നൈയില്‍ ഈ നിരക്ക് 60 ശതമാനം മാത്രമാണ്. കൊല്‍ക്കത്തയിലെ പ്രഭാതഭക്ഷണം മൈദയില്‍ ഉണ്ടാക്കിയതാണ്.

ആരോഗ്യകാര്യത്തിലും ഭക്ഷണക്രമത്തിലും ഇന്ത്യക്കാര്‍ പൊതുവില്‍ ശ്രദ്ധിച്ചുവരുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ഇഡ്‌ലിയും സാമ്പാറും മികച്ച പ്രഭാതഭക്ഷണമാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ മുംബൈ നിര്‍മ്മല നികേതന്‍ കോളേജിലെ അദ്ധ്യാപിക മാലതി ശിവരാമകൃഷ്ണന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :