ആസാമില്‍ ആക്രമം വ്യാപിക്കുന്നു; സംസ്ഥാനത്തേക്ക് കൂടുതല്‍ കേന്ദ്രസേന

ഗുവാഹാട്ടി| WEBDUNIA|
PRO
PRO
പുതിയ സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട് ആസാമില്‍ ആക്രമം വ്യാപിക്കുന്നു. കര്‍ബി ആങ്‌ലോങ് ജില്ലയില്‍ നടക്കുന്ന സംഘര്‍ഷം കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് വ്യാപിക്കുന്നു. സംഘര്‍ഷം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തേയ്ക്ക് കൂടുതല്‍ കേന്ദ്രസേനയെ അയയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

സമരക്കാര്‍ ആകാശവാണിയുടെ സാറ്റലൈറ്റ് ഡിഷുകള്‍ തകര്‍ത്തതിനെത്തുടര്‍ന്ന് പ്രക്ഷേപണം നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. ദിഫുവില്‍ ഫോറസ്റ്റ് ഓഫീസും സാംസ്‌കാരിക നിലയവും സമരക്കാര്‍ കത്തിച്ചു. ജില്ലയിലാകെ നിരവധി സര്‍ക്കാര്‍ ഓഫീസുകളാണ് അഗ്‌നിക്കിരയാക്കിയത്.

ശക്തമായ സുരക്ഷാസംവിധാനങ്ങള്‍ ജില്ലയിലാകെ ഒരുക്കിയിട്ടുണ്ടെങ്കിലും പ്രതിഷേധം തണുപ്പിക്കാനായിട്ടില്ല. ജനപ്രതിനിധികള്‍ അവരുടെ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാകണമെന്ന് പ്രക്ഷോഭത്തിലുള്ള വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു.

അതേസമയം അസം വിഭജിച്ച് പുതിയ സംസ്ഥാനങ്ങള്‍ രൂപവത്കരിക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുമെന്ന് ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ഡല്‍ഹിയില്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :