ആസാം തീവ്രവാദി ആക്രമണം: മരണം 37 ആയി

ഗോഹട്ടി| Last Modified വ്യാഴം, 8 മെയ് 2014 (09:38 IST)
ആസാമില്‍ ബോഡോ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 37 ആയി. ബക്‌സ ജില്ലയിലെ ബേകി നദിയില്‍ നടത്തിയ തെരച്ചിലില്‍ ബുധനാഴ്ച ആറു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു.

പത്തുപേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. ദുരന്തനിവാരണസേന ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

കലാപ ബാധിത ഗ്രാമങ്ങളായ ബക്സയും കോക്രാജറും മുഖ്യമന്ത്രി തരുണ്‍ ഗൊഗൊയ് ബുധനാഴ്ച സന്ദര്‍ശിച്ച് ക്രമസമാധാന നില വിലയിരുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :