ആശുപത്രിയില്‍ നിന്ന് രോഗി ഓക്സിജന്‍ മാസ്കൂമായി കടന്നു

കൊല്‍ക്കത്ത| WEBDUNIA|
PRO
PRO
ഓക്സിജന്‍ മാസ്കുമായി ആശുപത്രിയില്‍ നിന്ന് ഇറങ്ങിനടന്ന രോഗി റോഡില്‍ വീണു മരിച്ചു. ആര്‍ ജി കാര്‍ ആശുപത്രിയിലെ രോഗിയായ കൊകോന്‍ പാലാണ്(38) ആണ് മരിച്ചത്.

പാന്‍‌ക്രിയാസ് സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഓഗസ്‌റ്റ് 24നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ രോഗത്തില്‍ കാര്യമായ മാറ്റങ്ങള്‍ കാണാത്തതില്‍ കൊകോന്‍ മാനസികമായി വിഷമത്തിലായിരുന്നു. തുടര്‍ന്ന് ഞാറാഴ്‌ച വൈകുന്നേരം തന്റെ ആറാം നിലയിലെ റൂമില്‍ നിന്ന് ഓക്സിജന്‍ മാസ്കോടുകൂടി ഇയാള്‍ സെക്യൂരിറ്റി ജീവനക്കാരെ കബളിപ്പിച്ച് പുറത്തേക്ക് പോകുകയായിരുന്നു.

ആശുപത്രിക്ക് പുറത്ത് റോഡ് ക്രോസ് ചെയ്‌ത കൊകോന്‍ റോഡില്‍ തളര്‍ന്ന് വീഴുകയായിരുന്നു. തുടര്‍ന്ന് കൊകോനെ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ തിരികെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ആശുപത്രിയില്‍ വന്ന ഇത്തരത്തിലുള്ള സുരക്ഷപ്രശ്നങ്ങള്‍ ഉടന്‍ അന്വേഷിക്കുമെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടര്‍ സിദ്ധാര്‍ഥ നിയോഗി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :