ആര്‍‌എസ്‌എസ് ഭീകരത വളര്‍ത്തുന്നു: ആസാദ്

ജമ്മു| WEBDUNIA|
PTI
ആര്‍‌എസ്‌എസ് രാജ്യത്ത് വളര്‍ത്തുകയാണെന്ന് കേന്ദ്ര മന്ത്രി ഗുലാം നബി ആസാദ്. മഹാത്മാ ഗാന്ധിജിയെ വധിച്ചതിനു പിന്നില്‍ ആര്‍‌എസ്‌എസ് ആണെന്ന് ആരോപിച്ച ആസാദ് സംഘടനയ്ക്ക് വിവിധ ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്നും പറഞ്ഞു.

രാജ്യത്ത് നടന്ന ചില മതസംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ആര്‍‌എസ്‌എസിന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. മലേഗാവ്, മെക്ക മസ്ജിദ് സ്ഫോടനങ്ങളില്‍ സംഘത്തിനു പങ്കുണ്ടെന്ന് അതിന്റെ പ്രവര്‍ത്തകര്‍ തന്നെ പറഞ്ഞിട്ടുണ്ട്. വിവിധ ഭീകരാക്രമണങ്ങളില്‍ ആര്‍‌എസ്‌എസിനുള്ള പങ്കിനെ കുറിച്ച് അന്വേഷിക്കണമെങ്കില്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കുറഞ്ഞത് പത്ത് വര്‍ഷമെങ്കിലും വേണമെന്നും ആസാദ് പറഞ്ഞു. ജമ്മുവില്‍ അറുപത്തിമൂന്നാം രക്തസാക്ഷിത്വ ദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുരക്ഷാ ഏജന്‍സികളും രഹസ്യാന്വേഷണ ഏജന്‍സികളും മതേതരത്വം കാത്ത് സൂക്ഷിക്കുന്നതില്‍ ആസാദ് സന്തുഷ്ടി പ്രകടിപ്പിച്ചു. ഹിന്ദു ഓഫീസര്‍മാര്‍ തന്നെയാണ് ഭീകരപ്രവര്‍ത്തനങ്ങളില്‍ സംഘത്തിനുള്ള പങ്ക് വെളിച്ചത്ത് കൊണ്ടുവന്നത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്ത് ഭൂരിഭാഗം ജനങ്ങളും മതേതര വിശ്വാസികളാണ്. അത്തരത്തിലുള്ള ചിന്താഗതിയില്ലാത്തതാണ് അയല്‍ രാജ്യങ്ങളായ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തിരിച്ചടിയാവുന്നത് എന്നും ആസാദ് അഭിപ്രായപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :