ഗാസിയാബാദിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. അഞ്ചര വര്‍ഷം നീണ്ട ദുരൂഹതക്ക് അറുതിയിട്ട് 15 മാസം നീണ്ട വിചാരണക്കൊടുവില്‍ സ്പെഷല്‍ ജഡ്ജി എസ് ലാലാണ് വിധി പറഞ്ഞത്.
ഡല്‍ഹിക്കടുത്ത് നോയിഡയിലെ രാജേഷ്-നൂപുര്‍തല്‍വാര്‍ ഡോക്ടര്‍ദമ്പതിമാരുടെ ഏകമകള്‍ ആരുഷി (14)യും വീട്ടുജോലിക്കാരന്‍ ഹേംരാജു (45)മാണ് കൊല്ലപ്പെട്ടത്. 2008 മെയ് 15-നും 16-നുമാണ് നോയിഡയിലെ ജല്‍വായു വിഹാറിലെ വീട്ടില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ആദ്യം ഉത്തര്‍പ്രദേശ് പോലീസും പിന്നീട് സിബിഐയുമാണ് കേസ് അന്വേഷിച്ചത്. ആരുഷിയുടെ പിതാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടങ്ങിയത്.
പിന്നീട് വീട്ടുജോലിക്കാരിലേക്കും പെണ്‍കുട്ടിയുടെ അമ്മയിലേക്കും അന്വേഷണം എത്തി. പെണ്‍കുട്ടിയെ കൊന്നശേഷം ഹേംരാജ് രക്ഷപ്പെട്ടുവെന്നാണ് ആദ്യം ഉത്തര്‍പ്രദേശ് പോലീസ് പറഞ്ഞത്.
ഹേംരാജിന്റെ മൃതദേഹം വീട്ടിലെ ടെറസില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ പിതാവാണ് പ്രതിയെന്ന നിലയിലായി പിന്നീട് അന്വേഷണം. തങ്ങളുടെ സാമൂഹികപദവിക്ക് കോട്ടംതട്ടുമെന്ന് ആരോപിച്ച് 2009-ല്‍ ഡോക്ടര്‍ദമ്പതിമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഈ വിഷയം മാധ്യമങ്ങള്‍ അതിവൈകാരികമായി കൈകാര്യം ചെയ്യുന്നത് കോടതി വിലക്കിയിരുന്നു.
ഇതിനിടെ കേസ് സിബിഐക്ക് കൈമാറി. തല്‍വാര്‍ ദമ്പതിമാരുടെ സഹായികളാണ് കൊലപാതകം നടത്തിയതെന്നാണ് ആദ്യ സിബിഐ. സംഘം കണ്ടെത്തിയത്. എന്നാല്‍ ഇത് സിബിഐ ഡയരക്ടര്‍ അശ്വനികുമാര്‍ തള്ളി. പിന്നീട് തല്‍വാര്‍മാരാണ് കൊലപാതകത്തിനു പിന്നിലെന്ന കണ്ടെത്തലില്‍ സിബിഐ.എത്തി.
15 മാസത്തെ വിചാരണയ്‌ക്കൊടുവിലാണ് പ്രത്യേക ജഡ്ജി എസ്. ലാല്‍ വിധിപറഞ്ഞത്. ഇവര്‍ക്കുള്ള ശിക്ഷ വരും ദിവസങ്ങളില്‍ ഉണ്ടാകും. ഇദ്ദേഹം അടുത്തുതന്നെ വിരമിക്കും.