ആയുധ വ്യാപാരിയായ സഞ്ജയ് ഭണ്ഡാരിയുമായി ബന്ധം: റോബര്‍ട്ട് വദ്രയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

ആയുധ വ്യാപാരിയുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ മരുമകനുമായ റോബര്‍ട്ട് വദ്രയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്.

ന്യൂഡൽഹി, റോബര്‍ട്ട് വദ്ര, സഞ്ജയ് ഭണ്ഡാരി, സോണിയഗാന്ധി newdelhi, robert vadra, sanjay bhandari, sonia gandhi
ന്യൂഡൽഹി| സജിത്ത്| Last Modified ബുധന്‍, 1 ജൂണ്‍ 2016 (16:09 IST)
ആയുധ വ്യാപാരിയുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ മരുമകനുമായ റോബര്‍ട്ട് വദ്രയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. റോബർട്ട് വാധ്‌രയും പ്രമുഖ ആയുധവ്യാപാരി സഞ്ജയ് ഭണ്ഡാരിയും തമ്മിൽ നിരന്തരം സമ്പർക്കം പുലർത്തിയിരുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ലണ്ടനിലെ ഫ്‌ളാറ്റുമായി ബന്ധപ്പെട്ടതായിരുന്നു ഇ മെയില്‍ സന്ദേശം. ഇക്കാര്യം ആയുധ വ്യാപാരി വെളിപ്പെടുത്തിയിട്ടുണ്ട്. വദ്രയുടെ ഫ്‌ളാറ്റിന്റെ വിവരങ്ങള്‍ ആരാഞ്ഞ് ആദായ നികുതി വകുപ്പ് വിദേശ രാജ്യങ്ങളോട് വിവരങ്ങള് തേടിയിരിക്കുകയാണ്. കൂടാതെ സഞ്ജയ് ലണ്ടനില്‍ 2009ല്‍ കൊട്ടാര സദൃശ്യമായ വീട് വാങ്ങിയെന്ന റിപ്പോര്‍ട്ടിനെ കുറിച്ചും കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റോബര്‍ട്ട് വാദ്രയെ കൂടാതെ സോണിയാ ഗാന്ധി, വദ്രയുടെ എക്‌സിക്യുട്ടീവ് അസിസ്റ്റന്റ് മനോജ് അറോറ എന്നിവരുടെ പങ്കും കേന്ദ്ര ധനകാര്യ മന്ത്രാലയം അന്വേഷിക്കും. റോബര്‍ട്ട് വാദ്രയും സഹായിയായ മനോജ് അറോറയും തമ്മിലുള്ള ഇമെയില്‍ സംഭാഷണത്തിന്റെ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന് ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, വിവാദ ആയുധ വ്യാപാരികളുമായി റോബര്‍ട്ട് വദ്രയ്ക്ക് ബന്ധമുണ്ടെന്ന ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് സോണിയ ആരോപിച്ചു. അത്തരത്തില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയെങ്കില്‍ വദ്രക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി എടുക്കുകയാണ് വേണ്ടതെന്നും സോണിയ പറഞ്ഞു. എന്നാല്‍ ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കുന്നതിന് മുന്‍പ് ലണ്ടനില്‍ വദ്രയ്ക്കുണ്ടായിരുന്ന ബിനാമി ഇടപാടുകളെപറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്
ബി ജെ പി രംഗത്തെത്തി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :