ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയെ ആശുപത്രിയില്‍

മുംബൈ| WEBDUNIA|
PRO
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്. എഴുപത്തിയൊന്നുകാരനായ ഷിന്‍ഡെയെ മുംബൈയിലെ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയിലാണ്‌ പ്രവേശിപ്പിച്ചിരിക്കുന്നത്‌.

മന്ത്രിക്ക്‌ ശസ്‌ത്രക്രിയ വേണ്ടിവരുമെന്നാണ്‌ ചില മാ‍ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കുറഞ്ഞത്‌ 10 ദിവസമെങ്കിലും അദ്ദേഹത്തിന്‌ ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നാണ്‌ സൂചന. അസ്വസ്‌ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ ശനിയാഴ്‌ച വൈകിട്ടാണ്‌ മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :