ആനയുടെ ചിത്രം ചിഹ്നമാക്കരുതെന്ന്

WEBDUNIA| Last Modified വെള്ളി, 27 ഫെബ്രുവരി 2009 (18:10 IST)
പ്രതാപ്‌ഗഢ്: തെരഞ്ഞെടുപ്പ് ചിഹ്നമായി ആനയുടെ ചിത്രം അനുവദിക്കുന്നതിനെതിരെ ഹിന്ദു ജാഗരണ്‍ മഞ്ചും മറ്റ് ഹിന്ദു സംഘടനകളും രംഗത്തെത്തി. കഴിഞ്ഞ ദിവസം ചേര്‍ന്ന ഹിന്ദു ജാഗരണ്‍ മഞ്ച് യോഗത്തിലാണ് ആന ചിഹ്നത്തെ എതിര്‍ക്കാന്‍ തീരുമാനിച്ചത്.

ഹിന്ദു ദൈവമായ ഗണപതിയുടെ പ്രതിരൂപമായ ആനയെ തെരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കുന്നത് അവഹേളിക്കുന്നതിന് തുല്യമാണെന്നും മതവികാരം വൃണപ്പെടുത്തുന്നതാണെന്നും കാണിച്ച് ജാഗരണ്‍ മഞ്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുമുണ്ട്.

ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് എതിരാണെന്നും അതിനാല്‍ നിരോധനം ഉടന്‍ പ്രാബല്യത്തില്‍ വരുത്തണമെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. ചിഹ്നം പിന്‍‌വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലും പാര്‍ലമെന്‍റിന് മുന്നിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജാഗരണ്‍ മഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

ഉത്തര്‍പ്രദേശ് ഭരണകക്ഷിയായ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണ് ആന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :