ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീം‌കോടതി

ന്യൂഡല്‍ഹി | WEBDUNIA|
PRO
PRO
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക്‌ ആധാര്‍ കാര്‍ഡ്‌ നിര്‍ബന്ധമല്ലെന്ന്‌ വീണ്ടും സുപ്രീംകോടതി. ഇത്‌ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്‌തമാക്കി‌. സാങ്കേതികത്വം ചോദ്യം ചെയ്‌തുകൊണ്ട്‌ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് ബി എസ് ചൗഹാനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌.

ആധാര്‍ കാര്‍ഡിനായുള്ള വിവരശേഖരണം ഭരണഘടനാ വിരുദ്ധവും മൗലിക അവകാശ ലംഘനവുമാണെന്ന്‌ സുപ്രീംകോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി‌. 12 അക്കങ്ങളുള്ള നമ്പറില്‍ ഒരു വ്യക്‌തിയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ലഭ്യമാക്കിക്കൊണ്ടുള്ള പദ്ധതിയായിരുന്നു ആധാര്‍ കാര്‍ഡിലൂടെ നടപ്പാക്കിയത്‌.

ഇതിനായി വ്യക്‌തിയുടെ ഫോട്ടോയ്‌ക്ക് പുറമേ കണ്ണിന്റെ റെറ്റിനയുടെയും ടെയും രേഖങ്ങളാണ്‌ പ്രധാനമായും സ്വീകരിക്കുന്നത്‌. ഇത്‌ വ്യക്‌തിയ്‌ക്കുമേലുള്ള കടന്നുകയറ്റമാണെന്നും സുപ്രീംകോടതി വിലയിരുത്തി. ഇതിന്റെ അടിസ്‌ഥാനത്തില്‍ പൗരന്മാര്‍ക്ക്‌ സര്‍ക്കാര്‍ അനുബന്ധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്‌ ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ്‌ സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :