ഒറീസയില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വച്ച് ബസ് ജീവനക്കരനാണ് ആദിവാസി യുവതിയെ പീഡിപ്പിച്ചത്.
മയൂര്‍ബാഞ്ച് ജില്ലയിലെ കട്ടക്കിലെ ഒരു വീട്ടിലെ ജോലിക്കാരിയാണ് യുവതി. പുലര്‍ച്ചെ മൂന്ന് മണിക്ക് മറ്റ് യാത്രക്കാര്‍ ഉറങ്ങുമ്പോള്‍ സ്ലീപ്പര്‍ സെക്ഷനിലെത്തി പ്രതി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. നിലവിളിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് കട്ടക്കില്‍ എത്തിയതിനു ശേഷം യുവതി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബസിലെ സഹായി സുശാന്ത ഹെംബ്രമിനെതിരെ പൊലീസ് കേസെടുത്തു.