ആത്മഹത്യാ കുറിപ്പ് ബാഷയുടേത് തന്നെ

ന്യൂഡല്‍ഹി| WEBDUNIA|
PRO
മുന്‍ ടെലികോം മന്ത്രി എ രാജയുടെ വ്യാപാര പങ്കാളി സാദിഖ് ബാഷയുടെ വീട്ടില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്ത ആത്മഹത്യാ കുറിപ്പ് ബാഷയുടെ സ്വന്തം കൈപ്പടയില്‍ ഉള്ളതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കുറിപ്പ് ആരെങ്കിലും ബലം പ്രയോഗിച്ച് എഴുതിച്ചതാണെന്ന സൂചനയും ഇല്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

ബാഷയുടെ മരണത്തെ കുറിച്ച് അന്വേഷിക്കുന്ന ആത്മഹത്യാ കുറിപ്പ് ജനറല്‍ എക്സാമിനര്‍ ഓഫ് ക്വസ്റ്റ്യന്‍ഡ് ഡോക്യുമെന്റ്സിന് (ജി‌ഇ‌ക്യു‌ഡി) കൈമാറുകയായിരുന്നു. ജി‌ഇ‌ക്യു‌ഡി പരിശോധനയിലാണ് ആത്മഹത്യാ കുറിപ്പ് ബാഷയുടെ സ്വന്തം കൈപ്പടയില്‍ ഉള്ളതാണെന്നും ബലപ്രയോഗത്തിലൂടെ എഴുതിച്ചതല്ല എന്നും വ്യക്തമായത്.

ബാഷയുടേത് അസ്വാഭാവിക മരണം ആണോ എന്നാണ് സിബിഐ അന്വേഷിക്കുന്നത്. മാര്‍ച്ച് 16 ന് ചെന്നൈയിലെ വസതിയില്‍ ബാഷയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അന്നേ ദിവസം ഡല്‍ഹിയിലേക്ക് പോകാനിരുന്നതായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

2ജി അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ ബാഷയെ ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിന്റെ സമ്മര്‍ദ്ദം താങ്ങാന്‍ വയ്യാതെയാണ് ആത്മഹത്യ ചെയ്തത് എന്നാണ് ബാഷയുടെ ഭാര്യ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :