അസഭ്യവര്‍ഷം: ഗൌഡയെ രക്ഷിക്കാന്‍ മകന്‍

ബാംഗ്ലൂര്‍| WEBDUNIA|
PTI
കര്‍ണാടക മുഖമന്ത്രി ബി‌എസ് യദ്യൂരപ്പയ്ക്കെതിരെ അസഭ്യവര്‍ഷം നടത്തിയ സംഭവത്തില്‍ മുന്‍ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൌഡയെ രക്ഷിക്കാന്‍ മകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എച്ച്‌ഡി കുമാരസ്വാമി രംഗത്ത്. തന്റെ പിതാവ് മാനസിക സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടതുകൊണ്ടാണ് അത്തരത്തില്‍ പെരുമാറിയത് എന്ന് കുമാരസ്വാമി പറഞ്ഞു.

സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചതിനാല്‍ ബിജെപി നേതൃത്വം പ്രശ്നം ഉപേക്ഷിക്കണം എന്നും കുമാരസ്വാമി ആവശ്യപ്പെട്ടു.

വിവാദമായ ബാംഗ്ലൂര്‍-മൈസൂര്‍ റോഡിനായി കാര്‍ഷിക ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഹെമ്മിഗെപുര ഗ്രാമത്തില്‍ ഞായറാഴ്ച സംഘടിപ്പിച്ച ഒരു കര്‍ഷക സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ജനതാദള്‍ (എസ്) നേതാവ് ദേവഗൌഡ യദ്യൂരപ്പയ്ക്കെതിരെ അസഭ്യവര്‍ഷം ചൊരിഞ്ഞത്.

“ആരാണ് ഈ യദ്യൂരപ്പ, പിതൃശൂന്യനായ അയാള്‍ ആരെന്നാണ് കരുതുന്നത്. നാണമില്ലാത്ത അയാള്‍ സ്വയം രക്ഷിക്കാനായി ശോഭ കരന്തലജെയുടെ പിന്നില്‍ ഒളിച്ചിരിക്കുകയാണ്. മന്ത്രിയാവാനായി അയാള്‍ ബിജെപി വിട്ട് ജനതാദള്‍ (എസ്) ല്‍ ചേരും”. പണത്തിനായി ഏതളവ് വരെ പോകാനും യദ്യൂരപ്പയ്ക്ക് മടിയില്ല എന്ന് പറഞ്ഞ ദേവഗൌഡ തന്നെ തന്റെ പിതാവ് അത്തരത്തിലല്ല വളര്‍ത്തിയത് എന്ന് കൂട്ടിച്ചേര്‍ക്കാനും മറന്നില്ല.

ഗൌഡയുടെ പരാമര്‍ശം തന്നെ വേദനിപ്പിച്ചു എന്നും നിരാശ മൂലം അദ്ദേഹത്തിന്റെ മനോനില തെറ്റിയതുകാരണമാണ് തനിക്കെതിരെ അസഭ്യവര്‍ഷം നടത്തിയതെന്നും സംഭവത്തോട് പ്രതികരിച്ചു. എന്നാ, ഗൌഡ തന്റെ പ്രസ്താവന ഒരിക്കലും യദ്യൂരപ്പയെ ലക്‍ഷ്യമിട്ടായിരുന്നില്ല എന്ന നിലപാടാണ് എടുത്തത്. തന്റെ വാക്കുകള്‍ അദ്ദേഹത്തെ വേദനിപ്പിച്ചു എങ്കില്‍ ഖേദമുണ്ട് എന്നും ഗൌഡ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :