അമ്മയുടെ മരണാനന്തരചടങ്ങിന് ചോട്ടാ രാജനെത്തിയില്ല; ദൃശ്യങ്ങള്‍ ചിത്രീകരിച്ച് നല്‍കിയതായി അഭ്യൂഹം

മുംബൈ| WEBDUNIA|
PRO
മാതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് അധോലോക നായകന്‍ ചോട്ടാരാജനെത്തിയില്ലെങ്കിലും വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതായി റിപ്പോര്‍ട്ട്. വിവിധ മണ്ഡലങ്ങളില്‍നിന്നുള്ള ആയിരക്കണക്കിനാളുകളുടെ സാന്നിധ്യത്തിലാണ് അധോലോക നായകനായ ചോട്ടാ രാജന്റെ മാതാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടന്നത്.

ചെമ്പൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ചോട്ടാ രാജന്റെ 88 വയസ്സുള്ള മാതാവ് ലക്ഷ്മി നിഖാല്‍ജെ ഇന്നലെ മരണമടഞ്ഞത്. രാജന്റെ സഹോദരനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ദീപക് ഉള്‍പ്പടെ നിരവധി ആള്‍ക്കാരാണ് മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തത്.

ഈ സംസ്കാരചടങ്ങുകളുടെ വീ‍ഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയും രാജന് അയച്ച് കൊടുക്കുകയും ചെയ്തതായി വാര്‍ത്താകളും പ്രചരിച്ചിരുന്നു. ചെമ്പൂരിലെയും മലേഷ്യയിലെയും ബാങ്കോക്കിലെയും ചില ബിസിനസ് സ്ഥാപനങ്ങളും ആദരസൂചകമായി അടച്ചിട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

ദാവൂദ് ഇബ്രാഹിമിന്റെ ഇളയ സഹോദരന്‍ ഇക്ബാല്‍ കസ്‌കറിനെ ആക്രമിച്ച കേസിലാണ് ചോട്ടാ രാജനെക്കുറിച്ച് വളരെ നാള്‍ക്ക് ശേഷം ഇന്ത്യയില്‍ ഒരു വാര്‍ത്തയുണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :