അഹമ്മദാബാദ്|
WEBDUNIA|
Last Modified ശനി, 24 ജൂലൈ 2010 (08:41 IST)
കൊലപാതകം അടക്കമുള്ള ആരോപണങ്ങളെ നേരിടുന്ന ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി അമിത് ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നിരസിച്ചതിനാല്‍ അദ്ദേഹത്തെ സിബിഐ ഉടന്‍ അറസ്റ്റ് ചെയ്തേക്കാമെന്ന് സൂചന. അറസ്റ്റിനു മുമ്പ് ഷാ സ്ഥാനമൊഴിയുമെന്നാണ് ബിജെപി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.
വ്യാജ ഏറ്റുമുട്ടലില്‍ സൊഹ്റാബുദ്ദീനെ വധിക്കുന്ന സമയത്തും ഷാ ആയിരുന്നു ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി. മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കാണ് ആഭ്യന്തര വകുപ്പിന്റെ പ്രധാന ചുമതല. ആ നിലയ്ക്ക്, ഷായെ അറസ്റ്റ് ചെയ്തു കഴിഞ്ഞാലുടന്‍ നരേന്ദ്ര മോഡിക്ക് എതിരെയും തെളിവുകള്‍ ശേഖരിക്കാനാവും സിബിഐയുടെ നീക്കം.
ഇതിനിടെ, സിബിഐയെ ഉപയോഗിച്ച് യുപിഎ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. സിബിഐ മൂന്ന് തരത്തിലാണ് രാഷ്ട്രീയക്കാരെ കൈകാര്യം ചെയ്യുന്നത് എന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലി കുറ്റപ്പെടുത്തി. ക്വത്രോച്ചി, ടൈറ്റ്ലര്‍ തുടങ്ങിയ കോണ്‍ഗ്രസിനു വേണ്ടപ്പെട്ട നേതാക്കളെ സംരക്ഷിക്കുകയും എല്‍കെ അദ്വാനി, മുരളീമനോഹര്‍ ജോഷി തുടങ്ങി അമിത് ഷാ വരെയുള്ള ബിജെപി നേതാക്കളെ വേട്ടയാടുകയും ലാലുപ്രസാദ്, മായാവതി തുടങ്ങിയ നേതാക്കളുടെ കേസുകളില്‍ വേണ്ട മലക്കംമറിച്ചിലുകള്‍ നടത്തി സര്‍ക്കാരിനെ നിലനിര്‍ത്തുകയുമാണ് കേന്ദ്ര ഏജന്‍സി ചെയ്തു വരുന്നത് എന്ന് ജയ്റ്റ്ലി പറഞ്ഞു.