അമിതിനെതിരെ സിബിഐ സുപ്രീംകോടതിയില്‍

WEBDUNIA| Last Modified ശനി, 30 ഒക്‌ടോബര്‍ 2010 (14:10 IST)
സൊഹ്‌റാബുദ്ദീ‍ന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തര സഹമന്ത്രി അമിത് ഷായ്ക്ക് ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി ഷായ്ക്ക് ജാമ്യം നല്‍കിയ നടപടി ഉടന്‍ റദ്ദാക്കണമെന്നാണ് സിബിഐയുടെ ആവശ്യം.

വെള്ളിയാഴ്ച രാത്രിയിലാണ് സുപ്രീംകോടതി രജിസ്ട്രാറുടെ ഓഫീസില്‍ പരാതി രജിസ്റ്റര്‍ ചെയ്തത്. പരാതിയുടെ അടിയന്തിര സ്വഭാവം പരിഗണിക്കണമെന്നും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

തിങ്കളാഴ്ച ദീപാവലി അവധിക്ക് പിരിയും മുമ്പ് കോടതി സിബിഐയുടെ ഹര്‍ജി പരിഗണിക്കുമെന്നാണ് സൂചന.

വെള്ളിയാഴ്ചയാണ് ഗുജറാത്ത് ഹൈക്കോടതി അമിത്ഷായ്ക്ക് ജാമ്യം അനുവദിച്ചത്. ബോണ്ടിനു പുറമെ എല്ലാമാസവും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാവണം എന്നും ഉള്ള ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. ഷായ്ക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്യുമെന്ന സിബിഐയുടെ വാദം ഹൈക്കോടതി തള്ളിക്കളയുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :