അബദ്ധത്തിലൊരു പത്മശ്രീ അംഗീകാരം !

ന്യൂഡല്‍ഹി| PRATHAPA CHANDRAN|
പത്മ അവാര്‍ഡുകള്‍ക്ക് എന്നും വിമര്‍ശനത്തിന്‍റെ മുള്‍മുനയില്‍ നില്‍ക്കാനേ യോഗമുള്ളൂ. ഇത്തവണയും മാറ്റമില്ല. ഒളിമ്പിക് മെഡലുകള്‍ ഇന്ത്യയിലെത്തിച്ച താരങ്ങളെ പോലും മറന്ന അവാര്‍ഡ് സമിതിക്ക് ഒരു നല്ല പിശകും പറ്റിയെന്നാണ് പുതിയ ആരോപണം.

ജമ്മു കശ്മീരില്‍ നിന്നുള്ള ഹഷ്മത്തുള്ള ഖാന് പത്മശ്രീ നല്‍കിയതാണ് വിവാദമായിരിക്കുന്നത്. അത്യപൂര്‍വവും അതി സുന്ദരവുമായ കാനി ഷാളുകള്‍ നിര്‍മ്മിക്കുന്ന ആളെന്ന് തെറ്റിദ്ധരിച്ചാണ് ഇദ്ദേഹത്തിന് പത്മ അവാര്‍ഡ് നല്‍കിയതെന്ന് വിമര്‍ശകര്‍ പറയുന്നു. ഇദ്ദേഹം യഥാര്‍ത്ഥത്തില്‍ ഇത്തരം ഷാളുകള്‍ കയറ്റുമതി നടത്തുന്ന ആളാണ്.

ഹഷ്മത്തുള്ളയെ നേരത്തെ കലാ സാംസ്കാരിക സംഭാവനകള്‍ക്കായിരുന്നു പരിഗണിച്ചിരുന്നത് എന്നും പിന്നീട് കൈത്തൊഴില്‍ വിദഗ്ധനായി പരിഗണിച്ച് ബഹുമതി നല്‍കുകയുമായിരുന്നു എന്ന് ചില സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതായും റിപ്പോര്‍ട്ട് ഉണ്ട്.

എന്തായാലും കശ്മീരിലെ പൊതുഭരണ വിഭാഗം ഇദ്ദേഹത്തിന്‍റെ പേര് നിര്‍ദ്ദേശിച്ചിട്ടില്ല എന്നാണ് വെളിപ്പെടുത്തലുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :