അന്ധയായ മകളെ ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍

ജബല്‍പൂര്‍| Harikrishnan| Last Modified ചൊവ്വ, 29 ഏപ്രില്‍ 2014 (09:15 IST)
അന്ധയായ മകളെ ലൈംഗികമായി പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത കുറ്റത്തിന് പിതാവ് പിടിയില്‍. സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് അച്ഛനെയും മകളെയും ഗ്രാമവാസികള്‍ ഭ്രഷ്ടരാക്കി. മധ്യപ്രദേശിലെ ജബല്‍പൂരില്‍ ബാര്‍ഗി ഗ്രാമത്തിലാണ് സംഭവം.

അന്ധയാണെന്നുള്ള അവസരം മുതലാക്കിയാണ് പിതാവ് കുട്ടിയെ പീഡിപ്പിച്ചത്. സംഭവം പുറത്ത് പറഞ്ഞാല്‍ വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

നാലു മാസങ്ങള്‍ക്ക് മുമ്പ് പീഡന വിവരം മനസ്സിലാക്കിയ കുടുംബാംഗങ്ങളാണ് സംഭവം പൊലീസിലറിയിച്ചത്. കേസ് പൊലീസിനു മുമ്പാകെ എത്തിയപ്പോഴേക്കും പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :