അനാവശ്യ തീരുമാനങ്ങള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യും; പ്രകാശ് കാരാട്ട്

ന്യൂഡല്‍ഹി| WEBDUNIA| Last Modified ഞായര്‍, 2 മാര്‍ച്ച് 2014 (15:44 IST)
PRO
കേരളത്തിലെ സംഘടനാ കാര്യങ്ങളില്‍ പിന്നീട്‌ ചര്‍ച്ച നടത്തുമെന്ന്‌ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌. സിപിഎം കേന്ദ്രകമ്മിറ്റിയിലാണ്‌ അദ്ദേഹം ഇക്കാര്യം പറഞ്ഞത്‌.

സിപിഎം പൊളിറ്റ്ബ്യൂറോ തീരുമാനം കേന്ദ്രകമ്മിറ്റിയില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കുന്ന സന്ദര്‍ഭത്തില്‍ അനാവശ്യ വിവാദങ്ങള്‍ സിപിഎമ്മിന്‌ ദോഷം ചെയ്യും എന്നതാണ്‌ ഇത്തരമൊരു തീരുമാനത്തിനു കാരണം.

ഇതോടെ ടി.പി. ചന്ദ്രശേഖരന്‍ വിഷയത്തില്‍ വി.എസ്‌.അച്യുതാനന്ദന്‍ ഉന്നയിച്ച ആവശ്യങ്ങള്‍, പാര്‍ട്ടി വിരുദ്ധ പ്രസ്‌താവനകള്‍ നടത്തിയ വിഎസിനെതിരെ സ്വീകരിക്കേണ്ടുന്ന നടപടി മുതലായ വിഷയങ്ങള്‍ പരിഗണിക്കുന്നതിനു താല്‍ക്കാലിക വിരാമമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :