അദ്വാനിക്ക് ഗൂഗിളില്‍ വിജയഗാഥ

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 22 മെയ് 2009 (09:01 IST)
ഇന്‍റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനായ ഗൂഗിളിലൂടെ ജനം ഏറ്റവും കൂടുതല്‍ തെരഞ്ഞ രാഷ്ട്രീയ നേതാവ് എന്ന ഖ്യാതി എല്‍ കെ അദ്വാനിക്ക്. രാഹുലും സോണിയയും ഗൂഗിള്‍ തെരച്ചിലില്‍ അദ്വാനിക്ക് പിന്നിലാണ്.

മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതു മുതല്‍ അദ്വാനിയായിരുന്നു ഗൂഗിള്‍ തെരച്ചിലില്‍ മുന്നിലെത്തിയത്. തൊട്ടുപിന്നില്‍ ബിജെപിയുടെ വിവാദ നായകന്‍ വരുണ്‍ ഗാന്ധിയായിരുന്നു. ഇവര്‍ക്ക് രണ്ടിനും പിന്നിലായാണ് യുപി‌എ അധ്യക്ഷ സോണിയ ഗാന്ധിയെയും കോണ്‍ഗ്രസ് സെക്രട്ടറി രാഹുല്‍ ഗാന്ധിയെയും ഗൂഗിളില്‍ തെരഞ്ഞത്.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയാണ് ഇക്കാലയളവില്‍ ഗൂഗിള്‍ തെരച്ചിലില്‍ നാലാം സ്ഥാനത്ത് എത്തിയ രാഷ്ട്രീയ നേതാവ്. തെരയലിനെ കുറിച്ച് ‘ഗൂഗിള്‍ ഇന്‍‌സൈറ്റ്‌സ്’ നല്‍കുന്ന വിവരങ്ങളാണിത്.

ക്രിക്കറ്റിലാവട്ടെ സച്ചിനെയാണ് ഏറ്റവും കൂടുതലായി ഗൂഗിള്‍ ഉപയോക്താക്കള്‍ തെരഞ്ഞത്. എം എസ് ധോണി, യുവരാജ് സിംഗ്, സൌരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് സച്ചിനു പിന്നിലായി ഗൂഗിളില്‍ തെരയപ്പെട്ടവര്‍.

ഐപി‌എല്‍ തുടങ്ങിയതോടെ മുംബൈ ഇന്ത്യന്‍സ് ഗൂഗിളില്‍ തെരയപ്പെടുന്ന ഐപി‌എല്‍ ടീമുകളില്‍ ഒന്നാമതായി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഡക്കാണ്‍ ചാര്‍ജേഴ്സ്, രാജസ്ഥാന്‍ റോയല്‍‌സ് എന്നീ ടീമുകളെയാണ് മുംബൈ ഇന്ത്യന്‍സിനു ശേഷം ഗൂഗിള്‍ ഉപയോക്താ‍ക്കള്‍ ഏറ്റവും കൂടുതല്‍ തെരയുന്ന ഐപി‌എല്‍ ടീമുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :