അദ്വാനി പുസ്തകങ്ങളുടെ ലോകത്ത്

ന്യൂഡല്‍ഹി| WEBDUNIA| Last Modified ഞായര്‍, 24 ജനുവരി 2010 (10:01 IST)
PRO
ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി പുസ്തകങ്ങളുടെ ലോകത്താണ്. ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച ശേഷം അദ്ദേഹം മകള്‍ പ്രതിഭയ്ക്കൊപ്പം കാണുന്നതിനും പുസ്തകങ്ങള്‍ വായിക്കുന്നതിനുമാണ് ഇപ്പോള്‍ കൂടുതല്‍ സമയം ചെലവിടുന്നത്.

ഇപ്പോള്‍ കൂടുതല്‍ സമയം വായനയ്ക്കായാണ് നീക്കിവച്ചിരിക്കുന്നത്. മിച്ച് ആല്‍ബം എഴുതിയ “ഹാവ് എ ലിറ്റില്‍ ഫെയ്ത്ത്” എന്ന പുസ്തകമാണ് വായിച്ചുകൊണ്ടിരിക്കുന്നത് എന്നും അതോടൊപ്പം തന്നെ ഇതേ എഴുത്തുകാരന്റെ ‘ട്യൂസ്ഡേയ്സ് വിത്ത് മോറി’ എന്ന പുസ്തകം വീണ്ടുമൊന്ന് ഓടിച്ചു നോക്കുകയാണെന്നും അദ്വാനി വെളിപ്പെടുത്തുന്നു.

‘ട്യൂസ്ഡേയ്സ് വിത്ത് മോറി’ 1997 ല്‍ ആണ് പ്രകാശനം ചെയ്തത്. പിന്നീടത് ഒരു ടെലിഫിലിമായി സം‌പ്രേക്ഷണം ചെയ്തിരുന്നു. സാമൂഹിക ശാസ്ത്രജ്ഞനായ മോറി ഷ്വാര്‍ട്സിനെ കുറിച്ചുള്ള ഈ പുസ്തകത്തില്‍ അദ്ദേഹവും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ലേഖകനുമായുള്ള ബന്ധത്തെ കുറിച്ചുമാണ് പ്രതിപാദിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :