അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം

ജമ്മു| WEBDUNIA| Last Modified വെള്ളി, 11 ഒക്‌ടോബര്‍ 2013 (13:41 IST)
PTI
ജമ്മുകാശ്മീരിലെ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു.

പൂഞ്ച് മേഖലയിലെ ഹമിന്‍പൂര്‍,​ മേന്തര്‍,​ ബാരസംഘ പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സൈന്യം വെടിയുതിര്‍ത്തത്.ചെറിയ തോതില്‍ ഷെല്ലാക്രമണവും റോക്കറ്റുകളും മോര്‍ട്ടാറുകളും പാകിസ്ഥാന്‍ പ്രയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തിയതോടെ പാക് സേന പിന്മാറുകയായിരുന്നു. ആക്രമണത്തില്‍ ഇരുഭാഗത്തും ആളപായം ഇല്ലെന്നാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :