അതിര്‍ത്തിയിലെ കടന്നുകയറ്റം: സല്‍മാന്‍ ഖുര്‍ഷിദ് ചൈനയ്ക്ക് പോകുന്നു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റശ്രമം പരിഹരിക്കാന്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ചൈനയ്ക്ക് പോകുന്നു. മെയ് ഒമ്പതിനാണ് അദ്ദേഹം ചൈനയ്ക്ക് പോകുക. പ്രശ്നം പരിഹരിക്കാന്‍ നടന്ന ഇന്ത്യ-ഫ്ലാഗ് മീറ്റുകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണിത്.

ചൈനയുടെ കടന്നുകയറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഖുര്‍ഷിദ് വ്യക്തമാക്കി. ഇന്ത്യയുടെ പ്രതിഷേധം ചൈനയെ അറിയിച്ചിട്ടു. സമാധാനപരമായി പ്രശ്നം പരിഹരിക്കാനാണ് ആഗ്രഹിക്കുന്നത്, അത് കീഴടങ്ങലായി ചൈന കാണരുത് എന്നും ഖുര്‍ഷിദ് പറഞ്ഞു.

ഇന്ത്യയുടെ പ്രതിഷേധം നേരിട്ട് അറിയിക്കാനാണ് ഖുര്‍ഷിദ് ചൈനയ്ക്ക് പോകുന്നത്. വെള്ളിയാഴ്ച വീണ്ടും ഫ്ലാഗ് മീറ്റ് നടത്തണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല. സൈന്യത്തെ പിന്‍‌വലിക്കാനുള്ള ഒരു നീക്കവും ചൈന നടത്തിയിട്ടുമില്ല.

പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാറിന് ബിജെപി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഏപ്രില്‍ 15ന് രാത്രിയാണ് ലഡാക്കില്‍ ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് ചൈനീസ് സൈന്യം നിലയുറപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :