അഞ്ചാം തവണയും ചുവന്നു; ത്രിപുര സിപിഎം തൂത്തുവാരി

അഗര്‍ത്തല| WEBDUNIA|
PRO
PRO
നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഇടതുപക്ഷത്തിന് ഉജ്ജ്വലവിജയം. 60 സീറ്റികളിലേക്ക് നടന്ന വോട്ടെടുപ്പില്‍ സിപിഎം 23 സീറ്റുകളില്‍ വിജയിച്ചു. 25 സീറ്റുകളില്‍ സിപി‌എം ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസിന് നാല് സീറ്റുകള്‍ മാത്രമാണ് നേടാനായത്. ഇത് അഞ്ചാം തവണയാണ് സിപി‌എം നയിക്കുന്ന സഖ്യം ഇവിടെ അധികാരത്തിലേറുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

ഇന്ത്യയില്‍ ഇടതുപക്ഷം ഭരിക്കുന്ന ഏക സംസ്ഥാനമാണ് ത്രിപുര. തങ്ങളുടെ കോട്ട കാക്കാന്‍ സി‌പി‌എമ്മിന് സാധിച്ചു എന്ന് വേണം പറയാന്‍. 64കാരനായ മുഖ്യമന്ത്രി മാണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് ഇടതുപക്ഷം ഇവിടെ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

മേഘാലയയില്‍ കോണ്‍ഗ്രസും നാഗാലാന്‍ഡില്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ടും അധികാരം നിലനിര്‍ത്തി. മേഘാലയയില്‍ 60 സീറ്റിലും നാഗാലാന്‍ഡില്‍ 59 സീറ്റിലേക്കുമായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. നാഗാലാന്‍ഡില്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ട് 21 സീറ്റില്‍ വിജയിച്ചു.10 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. മൂന്ന് സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസ് മൂന്ന് സീറ്റില്‍ ലീഡ് ചെയ്യുകയും ചെയ്യുന്നു.

മേഘാലയയില്‍ കോണ്‍ഗ്രസ് ആറ് സീറ്റില്‍ വിജയിച്ച അവര്‍ 23 സീറ്റില്‍ ലീഡ് ചെയ്യുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :