അനു മുരളി|
Last Updated:
ബുധന്‍, 29 ഏപ്രില്‍ 2020 (18:40 IST)
അർബുദത്തെ തുടർന്ന് ചികിത്സയിലിരിക്കെ അന്തരിച്ച ബോളിവുഡ് താരം ഇർഫാൻ ഖാന് ആദരാഞ്ജലി അർപ്പിച്ച് അർബുദത്തിൽ നിന്നും മോചിതനായ മുൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. ഇർഫാൻ പോരാടിയ യാത്ര തനിക്ക് മനസിലാകുമെന്ന് യുവി കുറിച്ചു.
'ഈ യാത്ര എനിക്ക് അറിയാം, ആ വേദനയും എനിക്ക് അറിയാം. എനിക്ക് അറിയാം താങ്കൾ അവസാനം വരെ പോരാടിയിട്ടുണ്ടെന്ന്. ചിലർ അതിജീവിക്കും. ഇക്കാര്യത്തിൽ പക്ഷേ ചിലർക്ക് ഭാഗ്യമുണ്ടാകില്ല. ക്കുന്ന കാര്യത്തിൽ ചിലർ എനിക്കുറപ്പുണ്ട്, താങ്കൾ ഇപ്പോൾ കൂടുതൽ മികച്ച സ്ഥലത്താണുള്ളത്. ഇർഫാന്റെ കുടുംബത്തിന് എന്റെ അനുശോചനം. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു’ – യുവരാജ് ട്വീറ്റ് ചെയ്തു.