ലക്‌നൗ|
jibin|
Last Modified തിങ്കള്‍, 25 ജൂണ്‍ 2018 (14:22 IST)
വിവാഹ സര്‍ക്കാരത്തിനിടെ പാത്രത്തെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ നാലു പേര്‍ ചികിത്സയിലാണ്. മര്‍ദ്ദനത്തിരയായ വിശാലാണ് (20) മരിച്ചത്.
ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ വിക്രംപുരയിലായിരുന്നു സംഭവം. വിവാഹ സര്‍ക്കാരത്തിനിടെ പാത്രം തീര്‍ന്നു പോയതിനെ തുടര്‍ന്ന് അതിഥികളും സംഘാടകരും തമ്മിലുണ്ടായ വാക്കേറ്റമാണ് ആക്രമണത്തില്‍ കലാശിച്ചത്.
ബുഫെയ്‌ക്കിടെ പാത്രം തീര്‍ന്നു പോയതോടെ അതിഥികള്‍ കേറ്ററിംഗ് ജീവനക്കാരുമായി വാക്കേറ്റത്തിലാകുകയും കയ്യേറ്റത്തില്‍ കലാശിക്കുകയും ചെയ്‌തു. ഇതിനിടെയാണ് വിശാലിന് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.