യുവാ‍വ് ഭാര്യയുടെ കാമുകന്റെ തല വെട്ടി

സാഗര്‍| Last Updated: വ്യാഴം, 4 ഡിസം‌ബര്‍ 2014 (13:02 IST)
മദ്ധ്യപ്രദേശിലെ ബന്ദാ ജില്ലയിയില്‍ യുവാവ് ഭാര്യയുടെ കാമുകന്റെ തലവെട്ടി. കൊലപാതകത്തിനു ശേഷം ഇയാള്‍ വെട്ടിയെടുത്ത തലയുമായാണ് യുവാവ്‌ പോലീസ്‌ സ്‌റ്റേഷനില്‍ കീഴടങ്ങിയത്. മല്‍ഖാന്‍ ലോധിയെന്ന 30 കാരനാണ് ഭാര്യയുമായി ബന്ധം ആരോപിച്ച് അയല്‍വാസിയായ രാഘവേന്ദ്ര ലോധിയെ കൊലപ്പെടുത്തിയത്.

ചൊവ്വാഴ്‌ച വൈകിട്ടായിരുന്നു സംഭവം നടന്നത് രാഘവേന്ദ്ര ലോധിയെ ഇയാള്‍ ആക്രമിച്ച് കൊലപ്പെടുത്തിയതിന് ശേഷം ഇയാളുടെ വെട്ടിയെടുത്ത തലയുമായി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഇയാള്‍ കീഴടങ്ങിയതിന് പിന്നാലെ രാഘവേന്ദ്രയുടെ പിതാവും കൊലപാതക വിവരം പൊലീസിനെ അറിയിച്ചു. മല്‍ഖാന്റെ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ രാഘവേന്ദ്രയ്‌ക്കെതിരേ ഇതേ സ്‌റ്റേഷനില്‍ കേസ് നിലവിലുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :