സിഗരറ്റ് നല്‍കിയില്ല; യുവാവിനെ സുഹൃത്തുക്കള്‍ വെടിവെച്ചു കൊന്നു

ഖാസിയാബാദ്| Last Modified ബുധന്‍, 9 ജൂലൈ 2014 (10:12 IST)
ഉത്തര്‍ പ്രദേശില്‍ സിഗരറ്റ് നല്‍കാന്‍ വിസമ്മതിച്ച യുവാവിനെ രണ്ട് സുഹൃത്തുക്കള്‍ വെടിവെച്ചു കൊന്നു.
25-കാരനായ നിര്‍മ്മല്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഖാസിയാബാദിലെ സിയാനി ഗേറ്റിലാണ് സംഭവം.

കൊലപാതകത്തിനു ശേഷം പ്രതികളായ പ്രദീപ് കുമാര്‍,​ രാഹുല്‍ എന്നിവര്‍ ഓടി രക്ഷപ്പെട്ടു. ഇരുവരെയും പൊലീസ് പിന്‍തുടര്‍ന്ന് പിടികൂടി. പ്രതികളില്‍നിന്നും കൃത്യത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഒരു നാടന്‍ തോക്കും 4 തിരകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :