ചെന്നൈ|
അഭിറാം മനോഹർ|
Last Modified ചൊവ്വ, 16 നവംബര്‍ 2021 (15:26 IST)
ചെന്നൈ: യുവാവിനെ നടുറോഡിലിട്ട് അക്രമിസംഘം വെട്ടിക്കൊന്നു. തമിഴ്‌നാട് തിരുവാരൂർ കാട്ടൂർ അകതിയൂരിലാണ് ഈ ക്രൂരത അരങ്ങേറിയത്. കുമരേശനെന്ന പൊതുപ്രവർത്തകനാണ് അക്രമിസംഘത്തിന്റെ ആക്രമണത്തിൽ മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന യുവതിയ്ക്കും വെട്ടേറ്റു.
മദ്യഷോപ്പിനെതിരെ നാട്ടുകാരെ സംഘടിപ്പിച്ച് സമരം ചെയ്‌തതാണ് കുമരേശന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂച്അന. ഭാര്യ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആറംഗ അക്രമിസംഘം ഇരുചക്രവാഹനങ്ങളിലെത്തി കുമരേശനെ വെട്ടിക്കൊന്നത്. യാത്രയ്ക്കിടെ കൈകാണിച്ച യുവതിയ്ക്ക് കുമരേശൻ ലിഫ്‌റ്റ് നൽകിയിരുന്നു. ഈ യുവതിയ്ക്കും ആക്രമണത്തിനിടെ പരിക്കേറ്റിട്ടുണ്ട്.