കെ ആര് അനൂപ്|
Last Modified ചൊവ്വ, 5 ഡിസംബര്‍ 2023 (10:24 IST)
70 വയസ്സ് പ്രായമുള്ള അമ്മയുടെ മൃതശരീരത്തില്‍ കാമ പൂര്‍ത്തീകരണം നടത്തിയ 22 കാരനെതിരെ പോലീസ് കേസെടുത്തു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം നടന്നത്.
ഈ മാസം ഒന്ന് രണ്ട് തീയതികളില്‍ ഇന്‍ഡോറിലെ ബാഡി ഗ്വാള്‍ട്ടോലിയില്‍ സംഭവം നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയായ മഹാരാജാ യെശ്വന്ത്റാവുവില് അമ്മയെ പ്രവേശിപ്പിച്ചത്.ശ്വാസകോശസംബന്ധമായ സംബന്ധമായ അസുഖം ആയിരുന്നു ഇവര്‍ക്ക്. ചികിത്സ തുടരവേ ആശുപത്രിയില്‍ വച്ച് തന്നെ വയോധിക മരണത്തിന് കീഴടങ്ങുകയായിരുന്നു. ഈ മൃതദേഹവുമായി മകന് ആശുപത്രിയില്‍ വിട്ടു. ഇതിനുശേഷമാണ് സ്വന്തം അമ്മയുടെ മൃതദേഹത്തെ തെരുവില്‍ വെച്ച് യുവാവ് ഭോഗിച്ചത്. സമീപത്തെ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇത് കാണുകയും വീഡിയോ പകര്‍ത്തി പലാസിയ പോലീസിന് കൈമാറുകയും ചെയ്തു.
സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയില്ല. മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 297 വകുപ്പുപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ചോദ്യം ചെയ്ത ശേഷം വൈദ്യപരിശോധനയ്ക്കു ഇയാളെ വിധേയനാക്കി.