അഭിറാം മനോഹർ|
Last Modified ഞായര്‍, 24 ഒക്‌ടോബര്‍ 2021 (16:58 IST)
ഉത്തർപ്രദേശിലെ ഫൈസാബാദ് റെയിൽവേ സ്റ്റേഷന്റെ പേര് അയോധ്യകാണ്ഡ് എന്നാക്കി മാറ്റിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ട്വിറ്ററിലൂടെയാണ് യുപി മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പേര്മാറ്റത്തിനു കേന്ദ്രസർക്കാരിന്റെ അനുമതിയുണ്ടെന്നും വിജ്ഞാപനത്തിന് മുഖ്യമന്ത്രി പച്ചക്കൊടി കാണിക്കുകമാത്രമായിരുന്നുവെന്നും മറ്റൊരു ട്വീറ്റിൽ വിശദീകരിക്കുന്നു.
1874 ൽ ഉദ്ഘാടനം ചെയ്ത ഫൈസാബാദ് റെയിൽവേ സ്റ്റേഷൻ നോർതേൺ റെയിൽവേ സോണിനു കീഴിലാണ്. 2018 ൽ ഫൈസാബാദ് ജില്ലയുടെ പേര് സംസ്ഥാനസർക്കാർ അയോധ്യ എന്നാക്കിയിരുന്നു.പ്രദേശത്തിന്റെ സാംസ്കാരികവും ചരിത്രപരവുമായ പാരന്പര്യം പുനഃസ്ഥാപിക്കുകയാണ് തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. എന്നാൽ തിരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ്ണ തീരുമാനമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.